2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

റഷ്യന്‍ ഓപണ്‍: സൗരഭ് വര്‍മ ചാംപ്യന്‍

മോസ്‌കോ: റഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സൗരഭ് വര്‍മ ചാംപ്യനായി. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് പിന്നീടുള്ള രണ്ടണ്ട് ഗെയിമിലും തന്റെ സാന്നിധ്യം അറിയിച്ച് സൗരഭ് ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്. ജപ്പാന്റെ കോകി വാറ്റാന്‍ബേയെയാണ് സൗരഭ് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്. 60 മിനുട്ടാണ് മത്സരം നീണ്ടു നിന്നത്. 18-21, 21-12, 21-17 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. സെമി ഫൈനലില്‍ ഇന്ത്യന്‍ താരം മിഥുന്‍ മഞ്ജുനാഥിനെ വീഴ്ത്തിയായിരുന്നു സൗരഭ് ഫൈനലില്‍ പ്രവേശിച്ചത്. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ രോഹന്‍ കപൂര്‍-കൂഹു ഗാര്‍ഗ് ജോഡി രണ്ടാമതായി. റഷ്യ കൊറിയ ജോഡികളായ വ്‌ലാഡിമര്‍ ഇവനോവ്, മിന്‍ ക്യുങ് കിം എന്നിവരാണ് ഇന്ത്യന്‍ ജോഡികളെ പരാജയപ്പെടുത്തിയത്. 37 മിനുട്ട് നീണ്ടുനിന്ന പോരാട്ടത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ സംഘം പുറത്തെടുത്തത്. സ്‌കോര്‍: 19-21, 17-21.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.