2017 April 25 Tuesday
എപ്പോഴും ശരി തന്നെ ചെയ്യുക. ചിലരെ അതു കൃതാര്‍ഥരാക്കും; ശേഷിച്ചവരെ അത്ഭുതസ്തബ്ധരും
മാര്‍ക്ക് ടൈ്വന്‍

റഷ്യക്കെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് നാഡോ

ഡബ്ലിന്‍: 19 രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഉത്തേജ വിരുദ്ധ ഏജന്‍സി(നാഡോ) റഷ്യക്കെതിരേ നടപടിക്ക്. കൃത്യമായ ഉത്തേജക ഏജന്‍സി രാജ്യത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും ഇതിനാല്‍ റഷ്യയെ ക്ലീന്‍ ഇമേജുള്ള കായിക സംഘടനയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് നാഡോ വ്യക്തമാക്കി. ഇക്കാരണത്താല്‍ തന്നെ കായിക രംഗത്ത് റഷ്യ തുടരുന്നതില്‍ അര്‍ഥമില്ല. എത്രയും വേഗം അവര്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തണമെന്നും നാഡോ പറഞ്ഞു.
ഡബ്ലിനില്‍ ചേര്‍ന്ന സംഘടനയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. റഷ്യന്‍ സര്‍ക്കാരിന്റെ അറിവോടെ കായിക താരങ്ങള്‍ ഉത്തേജം ഉപയോഗിച്ചത്. ഗൗരവത്തോടെ കാണുന്നു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി അന്വേഷണം നടത്തണം. കായിക രംഗത്തെ അഴിമതി മുക്തമാക്കാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും നാഡോ യോഗം വിലയിരുത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.