2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

റഷ്യക്കെതിരേ ഉപരോധവുമായി അമേരിക്ക

വാഷിങ്ടണ്‍: റഷ്യക്കെതിരേ ഉപരോധവുമായി അമേരിക്ക. ബ്രിട്ടന്റെ ഇരട്ടച്ചാരനായ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെയുണ്ടായ വിഷരാസവസ്തു പ്രയോഗത്തിനു തിരിച്ചടിയായാണു നടപടി. സംഭവത്തിനു പിന്നില്‍ റഷ്യ തന്നെയാണെന്നു ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഈ മാസം അവസാനത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യു.എസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഉപരോധം ഏര്‍പ്പെടുത്തിയാല്‍ പ്രതികാര നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സക്കറോവ പ്രതികരിച്ചു. ഉപരോധം ഏര്‍പ്പെടുത്താന്‍ റഷ്യക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ചരക്കുകളുടെ കയറ്റുമതിയെ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഉപരോധനീക്കം. പെട്രോളിയം, വാതക, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളെയാകും ഉപരോധം കാര്യമായി ബാധിക്കുകയെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്നതോ ആയ സംരംഭങ്ങള്‍ക്ക് ഇത്തരം ചരക്കുകള്‍ വില്‍ക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്കു നല്‍കിയ ലൈസന്‍സ് പിന്‍വലിക്കുകയാകും ചെയ്യുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.