2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

‘റയീസി’ ന്റെ പ്രദര്‍ശനം പാകിസ്താനില്‍ നിരോധിച്ചു

ഇസ്‌ലാമാബാദ്: ബോളിവുഡ് താരം ഷാരൂഖ് ഖാനും പാക് നടി മാഹിറ ഖാനും മുഖ്യ വേഷത്തിലെത്തിയ ‘റയീസ്’ പാകിസ്താനില്‍ നിരോധിച്ചു. മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം. കഴിഞ്ഞ ദിവസം മുതലാണ് നിരോധനമേര്‍പ്പെടുത്തിയത്.
പാക് സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിന്റേതാണ് തീരുമാനം. സിനിമ ഇസ്‌ലാമിനെ തെറ്റായി ചിത്രീകരിക്കുന്നതായും മുസ്‌ലിംകളെ ക്രിമിനലുകളും ഭീകരവാദികളുമാക്കി കാണിക്കുന്നതായും സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
പാകിസ്താനില്‍ പ്രദര്‍ശിപ്പിച്ച് ഒരാഴച തികഞ്ഞപ്പോഴേക്കും സിനിമ വലിയ കളക്ഷന്‍ നേടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.