2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

റയലിനും ബയേണിനും തോല്‍വി

ഓഹിയോ: സീസണിന് മുന്നോടിയായുള്ള ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പില്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് കനത്ത തോല്‍വി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് പാരിസ് സെന്റ് ജെര്‍മെയ്‌നാണ് റയലിനെ വീഴ്ത്തിയത്. തോമസ് മ്യൂണിയര്‍ പി.എസ്.ജിക്കായി ഇരട്ട ഗോളുകള്‍ നേടി. ശേഷിച്ച ഗോള്‍ ജൊനാഥന്‍ ഐകോണ്‍ സ്വന്തമാക്കി. മാഴ്‌സലോ റയലിന്റെ ആശ്വാസ ഗോള്‍ നേടി. സൂപ്പര്‍ താരങ്ങളില്ലാതെയാണ് റയല്‍ കളത്തിലിറങ്ങിയത്. ഇത് അവരുടെ മുന്നേറ്റത്തെ ബാധിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗരത് ബെയ്ല്‍ എന്നിവര്‍ യൂറോ കപ്പിന് ശേഷമുള്ള അവധിയാഘോഷത്തിലാണ്.
മറ്റു മത്സരങ്ങളില്‍ ബയേണിനെ 5-3ന് എ.സി മിലാന്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയപ്പോള്‍ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി പരാജയപ്പെടുത്തി. ബയേണ്‍-എ.സി മിലാന്‍ മത്സരത്തില്‍ ഇരുടീമുകളും മൂന്നു വീതം ഗോള്‍ നിശ്ചിത സമയത്ത് നേടിയതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു. ലിവര്‍പൂളിനെതിരേ ഗാരി കാഹിലിന്റെ ഗോളാണ് ചെല്‍സിക്ക് ജയം സമ്മാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.