2019 December 08 Sunday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

റമദാന് പൊതുമാപ്പ്: നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം

നിസാര്‍ കലയത്ത്

ജിദ്ദ: റമദാന്‍ പ്രമാണിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം.
റമദാന്‍ മാസപ്പിറവി സ്ഥിരീകരിച്ച വെള്ളിയാഴ്ച രാത്രി തന്നെ ജയിലുകളില്‍നിന്ന് തടവുകാരെ വിട്ടയക്കാന്‍ തുടങ്ങി.

വെള്ളിയാഴ്ച രാത്രി മാത്രം വിവിധ പ്രവിശ്യകളിലെ ജയിലുകളില്‍ നിന്ന് 1,664 തടവുകാരെ പൊതുമാപ്പില്‍ വിട്ടയച്ചതായി ജയില്‍ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍അനസി പറഞ്ഞു.
പൊതുമാപ്പിന് അര്‍ഹരായ അവശേഷിക്കുന്ന തടവുകാരെ വിട്ടയക്കുന്നതിന് വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടരുകയാണെന്നും ജയില്‍ വകുപ്പ് മേധാവി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി അല്‍ബാഹ ജയിലില്‍ നിന്ന് 41 തടവുകാരെ പൊതുമാപ്പ് ആനുകൂല്യത്തില്‍ വിട്ടയച്ചതായി അല്‍ബാഹ ജയില്‍ വകുപ്പ് മേധാവി കേണല്‍ മുഈദ് അല്‍ഖഹ്ത്താനി പറഞ്ഞു.

പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ നടപടികള്‍ പൂര്‍ത്തിയാക്കി ദിവസേനയെന്നോണം വിട്ടയക്കും. തായിഫ് ജയിലില്‍ നിന്ന് 42 തടവുകാരെ ആദ്യ ദിവസം വിട്ടയച്ചു. ഹായിലില്‍ നിന്ന് 119 തടവുകാരെയും ജിദ്ദ ജയിലുകളില്‍നിന്ന് 143 തടവുകാരെ വിട്ടയച്ചു. പൊതുമാപ്പ് വ്യവസ്ഥകള്‍ പൂര്‍ണമായവരെ കണ്ടെത്തുന്നതിന് തടവുകാരുടെ ഫയലുകള്‍ പഠിക്കുന്നത് പ്രത്യേക കമ്മിറ്റി തുടരുകയാണെന്ന് ജിദ്ദ ജയില്‍ മേധാവി ബ്രിഗേഡിയര്‍ മാനിഅ് അല്‍ഉതൈബി പറഞ്ഞു.

മക്ക ജയിലില്‍നിന്ന് 135 തടവുകാരെ വെള്ളിയാഴ്ച രാത്രി വിട്ടയച്ചു. അസീര്‍ പ്രവിശ്യയിലെ ജയിലുകളില്‍നിന്ന് 347 തടവുകാര്‍ പൊതുമാപ്പ് ആനുകൂല്യത്തില്‍ വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങി. റിയാദ് പ്രവിശ്യയിലെ വിവിധ ജയിലുകളില്‍നിന്ന് 280 തടവുകാരെയും മോചിപ്പിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News