2020 February 16 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

റമദാന്‍; ബഹ്‌റൈനില്‍ 211 തടവുകാര്‍ക്ക് മോചനം

ഉബൈദുല്ല റഹ്മാനി

മനാമ: വിശുദ്ധ റമദാന്‍ പ്രമാണിച്ച് ബഹ്‌റൈനില്‍ 211 തടവുകാര്‍ക്ക് മോചനം ലഭിച്ചു. ജയില്‍ ശിക്ഷ ഭാഗികമായി അനുഭവിക്കുകയും ശിക്ഷ കാലയളവില്‍ മികച്ച രീതിയില്‍ പെരുമാറുകയും ചെയ്ത 211പേരെയാണ് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ മോചിപ്പിച്ചതായി പ്രഖ്യാപിച്ചത്.

ഇതുവഴി മോചിതരായവര്‍ക്ക് മുഖ്യധാര സമൂഹത്തിന്റെ ഭാഗമായി മാറാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ഇതു സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളിലും രാജാവ് തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News