2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റമദാന്‍ നമ്മെ പരിവര്‍ത്തിപ്പിക്കണം: എന്‍.കെ മുഹമ്മദ് ഫൈസി

കാക്കനാട്: മനുഷ്യനെ അടിമുടി പരിവര്‍ത്തിപ്പിച്ച് ഒരു പുതിയ മനുഷ്യനാക്കി തീക്കലാണ് വ്രതാനുഷ്ടാനത്തിലൂടെ അള്ളാഹു ലക്ഷ്യമാക്കുന്നതെന്ന് എസ്.വൈ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി. എസ്.വൈ.എസ് തൃക്കാക്കര മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച റമദാന്‍ സന്ദേശ റിലീഫ് വിതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കാക്കര ദാറുസ്സലാം മദ്രസയില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് എ.എം അബുബക്കര്‍ ഫൈസി അദ്യക്ഷനായി. തൃക്കാക്കര ജമാഅത്ത് ഖത്വീബ് അബ്ദുള്‍ ലത്തീഫ് വാഫി ഉദ്ഘാടനം നിര്‍വഹിച്ചു.
എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എം അബ്ദുള്‍ റഹ്മാന്‍കുട്ടി റിളീഫ് വിതരണം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ.എ ഇബ്രാഹിംകുട്ടി, ഹസന്‍ കാമില്‍ സഖാഫി, തൃക്കാക്കര റെയിഞ്ച് സെക്രട്ടറി കെ.എം യൂസഫ് മാസ്റ്റര്‍, മദ്രസ മാനേജ്‌മെന്റ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍, ട്രഷറര്‍ കെ.കെ അലി എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.