2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റമദാന്‍ അവധി മുസ്‌ലിം കലണ്ടര്‍ വിദ്യാലയങ്ങള്‍ക്ക് ജൂണ്‍ ഒന്നിന് തുറക്കാനാവില്ല

ആയഞ്ചേരി: സംസ്ഥാനത്ത് മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവൃത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഈ അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് തുറന്ന് പ്രവൃത്തിക്കാന്‍ സാധിക്കില്ല. മുസ്‌ലിം കലണ്ടര്‍ സ്‌കൂളുകള്‍ നാമമാത്രമാണെങ്കിലും മെയ് 27ന് റമദാന്‍ ആരംഭിക്കുന്നതിനാലാണ് പുതിയ അധ്യയന വര്‍ഷാരംഭം തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കാതെ വരുന്നത്.
ഹൈസ്‌ക്കൂളുകള്‍ ധാരണയുടെ പുറത്ത് ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവൃത്തിക്കുന്നുണ്ടെങ്കിലും പ്രൈമറി സ്‌കൂളുകളില്‍ ഇപ്പോഴും മുസ്‌ലിം കലണ്ടര്‍ തന്നെയാണ് പിന്‍തുടരുന്നത്. കുട്ടികളുടെ എണ്ണക്കുറവു മൂലം പ്രയാസം നേരിടുന്ന പ്രൈമറി വിദ്യാലയങ്ങളെയാണ് സ്‌കൂള്‍ തുറക്കല്‍ വൈകല്‍ ഏറെ ബാധിക്കുക. കഴിഞ്ഞ അധ്യയന വര്‍ഷം ഇത്തരം വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിന് തന്നെ തുറന്നെങ്കിലും നാല് ദിവസമാണ് പ്രവൃത്തിച്ചത്. ജൂണ്‍ ആറിന് റമദാന്‍ ആരംഭിച്ചതിനാല്‍ സ്‌കൂള്‍ വീണ്ടും അടയ്ക്കുകയായിരുന്നു.
അതേസമയം ഇത്തവണ ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നില്ലെങ്കില്‍  സമീപത്തുള്ള ജനറല്‍ സ്‌കൂളുകളിലേക്ക് കുട്ടികള്‍ അഡ്മിഷന്‍ തേടി പോകാനാണ് സാധ്യത. കുട്ടികളെ ക്യാന്‍വാസ് ചെയ്യാനായി വീടുകളില്‍ കയറിയിറങ്ങുന്ന അധ്യാപകരോട് ഇക്കാര്യം പല രക്ഷിതാക്കളും പറഞ്ഞുകഴിഞ്ഞു. ഈ പ്രതിസന്ധി മുന്നില്‍ കണ്ട് പല വിദ്യാലയങ്ങളും ജനറല്‍ കലണ്ടറിലേക്ക് മാറി കഴിഞ്ഞു. രേഖാപരമായി മാറിയില്ലെങ്കിലും  അഡ്ജസ്റ്റ് ചെയ്ത്് ജൂണ്‍ ഒന്നിന് തന്നെ തുറന്ന് പ്രവൃത്തിക്കാനാണ് പല വിദ്യാലയ അധികൃതരും ശ്രമങ്ങള്‍ നടത്തുന്നത്. പക്ഷേ ഇത് നിരവധി ക്രമപ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.