2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

റമദാനില്‍ ആറു മണിക്കൂര്‍ തൊഴില്‍ സമയം കര്‍ശനമായി പാലിക്കണം

ജിദ്ദ : വിശുദ്ധ റമദാനില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴില്‍ സമയം ആറു മണിക്കൂറായി തൊഴില്‍ നിയമം നിര്‍ണയിക്കുന്നതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത് സ്വകാര്യ സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് റമദാനില്‍ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് ഗവണ്‍മെന്റ് വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കുക. റമദാന്‍ 23 ന് വ്യാഴാഴ്ച ഈദുല്‍ഫിത്ര്‍ അവധിക്ക് അടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ശവ്വാല്‍ ആറിന് ബുധനാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.