2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

റബറുല്‍പന്ന നിര്‍മാണത്തില്‍ ദേശീയ കോണ്‍ഫറന്‍സ്

കോട്ടയം: റബര്‍ ബോര്‍ഡ്, കെ.എസ്.ഐ.ഡി.സി(കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍)യുമായി ചേര്‍ന്ന് 28-29 തിയതികളില്‍ ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രത്തില്‍ റബറുല്‍പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട് ദ്വിദിന ദേശീയ കോണ്‍ഫറന്‍സ് നടക്കുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോ 28ന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. അലോക് വര്‍ധന്‍ ചതുര്‍വേദി ഐ.എ.എസ് (അഡിഷനല്‍ സെക്രട്ടറി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ്, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം) അധ്യക്ഷനാകും. കേരളത്തിലെ അഗ്രികള്‍ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടീക്കാറാം മീണ ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ ഡോ. എം. ബീന ഐ.എ.എസ്, റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ. അജിത്കുമാര്‍ ഐ.എ.എസ്, ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ് ചടങ്ങില്‍ സംസാരിക്കും.
പ്രതിരോധവകുപ്പ്, ഐ.എസ്.ആര്‍.ഒ , ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, പെട്രോളിയം, അഗ്രോ മെഷിനറി വ്യവസായങ്ങള്‍ തുങ്ങിയവയില്‍നിന്നുള്ളവര്‍ കോണ്‍ഫറന്‍സില്‍ സംബന്ധിക്കും.
ദേശീയ കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353311, 9447326070 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ റബര്‍ബോര്‍ഡ് വെബ്‌സൈറ്റ് (ംംം.ൃൗയയലൃയീമൃറ.ീൃഴ.ശി) സന്ദര്‍ശിക്കുകയോ ചെയ്യാം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.