2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

റബര്‍ സബ്‌സിഡിയില്ല; കര്‍ഷകര്‍ക്കു നിരാശ

ആലക്കോട്: റബര്‍ സബ്‌സിഡി മുടങ്ങിയെന്നു കര്‍ഷകരുടെ പരാതി. സാമ്പത്തിക പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായ സബ്‌സിഡി ഫെബ്രുവരിയ്ക്കു ശേഷം ലഭിച്ചിട്ടില്ല.
സബ്‌സിഡി ഉയര്‍ത്തണമെന്ന് ആവശ്യം ശക്തമായിരിക്കെയാണ് നല്‍കികൊണ്ടിരിക്കുന്ന സബ്‌സിഡിയും നിര്‍ത്തിയത്. സബ്‌സിഡി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ എല്ലാ മാസവും ഉല്‍പാദനത്തിന്റെ വരവുചെലവ് റബര്‍ ഉല്‍പാദക സംഘത്തെ ഏല്‍പിക്കാറുണ്ട്. സംഘത്തില്‍നിന്നു ലഭിക്കുന്ന ബില്ല് റബര്‍ ബോര്‍ഡ് അംഗീകാരത്തോടെ സര്‍ക്കാരിനു സമര്‍പ്പിക്കും.
കിലോയ്ക്ക് 150 രൂപ കണക്കാക്കിയുള്ള തുകയാണ് കര്‍ഷകര്‍ക്ക് സബ്‌സിഡിയായി ലഭിച്ചുകൊണ്ടിരുന്നത്. റബര്‍ സബ്‌സിഡി വിതരണത്തിന് 500 കോടി രൂപ നീക്കിവച്ചിരുന്നു.
അതില്‍ പകുതി പോലും വിതരണം ചെയ്തിട്ടില്ലെന്നാണ് പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.