2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

രോഹിത്തിന്റെ ഒരു റണ്‍സിനെ ട്രോളി സോഷ്യല്‍ മീഡിയ

ഇന്നലത്തെ മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍ 9 റണ്‍സുമായി പുറത്തായത് അനുഗ്രഹമായത് രോഹിത് ശര്‍മക്ക്. ന്യൂസിലന്‍ഡുമായുള്ള മത്സരത്തില്‍ രോഹിത് ശര്‍മ നേടിയ ഒരു റണ്‍സാണ് താരത്തിന് കരുത്തായത്. ഇന്നലത്തെ മത്സരത്തില്‍ വാര്‍ണര്‍ 9 റണ്‍സുമായി പുറത്തായപ്പോള്‍ ടോപ് സ്‌കോറര്‍ ആകാനുള്ള അവസരമാണ് നഷ്ടമായത്.
648 റണ്‍സുമായി രോഹിത് ശര്‍മ ഒന്നാം സ്ഥാനത്തും 647 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഇരുവരും തമ്മില്‍ ഒരു റണ്‍സിന്റെ മാറ്റമാണുള്ളത്. ഇതിനെയാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. ആരാണ് എന്റെ ഒരു റണ്‍സിന് വിലയില്ലെന്ന് പറയുന്ന രീതിയിലാണ് ട്രോളുകളുള്ളത്.
നാലും അഞ്ചും സ്ഥാനത്തുള്ള താരങ്ങളാണ് ഇനി രോഹിതിന് ഭീഷണി. 549 റണ്‍സുമായി ഇംഗ്ലീഷ് താരം ജോ റൂട്ടും 548 റണ്‍സുമായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും തൊട്ട് പിറകിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.