2017 August 19 Saturday
അവസരം ഒന്നിലധികം തവണ നിങ്ങളുടെ വാതിലില്‍ മുട്ടില്ല
ഷാം ഫോര്‍ട്ട്

രൂപയുടെ മൂല്യം ഇടിയുമെന്ന് സര്‍വേ

ബംഗളൂരു: യു.എസ് ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ രൂപയുടെ മൂല്യം രാജ്യം കണ്ട ഏറ്റവും വലിയ താഴ്ചയിലേക്ക് കൂപ്പുകുത്തുമെന്ന് വിദേശ വാര്‍ത്താ ഏജന്‍സിയായ റോയിട്ടര്‍ നടത്തിയ സര്‍വേ. രണ്ടുമാസം മുമ്പ് രാജ്യത്തെ ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകള്‍ അസാധുവാക്കിയതോടെയാണ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിയുകയെന്ന് കണക്കാക്കുന്നത്.
നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ രണ്ടു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടികൊണ്ടിരിക്കുന്ന സാമ്പത്തിക രംഗമാണ് തിരിച്ചടിയിലേക്ക് നീങ്ങുന്നതെന്നും റോയിട്ടര്‍ സര്‍വേ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. മൂലധന നിക്ഷേപത്തില്‍ അടുത്ത രണ്ടു വര്‍ഷം വലിയതോതില്‍ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് എഫ്.എക്‌സ് റിസര്‍ച്ചിന്റെ മേധാവി ഭൂപേഷ് ബമിത്ത പറഞ്ഞു. യു.എസ്. ഡോളറിന്റെ പിന്നിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയില്‍ ട്രംപിന്റെ വിജയത്തെതുടര്‍ന്ന് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വിഭിന്നമായ രീതിയിലാണ് മാര്‍ക്കറ്റ് ചലിച്ചത്. ഇത് പത്തുവര്‍ഷത്തെ സാമ്പത്തിക നിലപരിശോധിക്കുമ്പോള്‍ 25 ശതമാനത്തിന്റെ ഉയര്‍ച്ചയിലേക്ക് ട്രഷറി മാറിയെന്നതും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമുണ്ടായതിനേക്കാള്‍ 2.641 ശതമാനം ഉയര്‍ച്ച കഴിഞ്ഞ ഡിസംബര്‍ 15ലുണ്ടായതായും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേതുടര്‍ന്ന് പലിശ നിരക്കുകളിലും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മാറ്റം വരുത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.