2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

രാഹുല്‍ വയനാട്ടിലെത്തുക കണ്ണൂരില്‍നിന്ന്

കണ്ണൂര്‍: 17ന് വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവിടേക്കു തിരിക്കുക കണ്ണൂരില്‍നിന്ന്. കേരള പര്യടനത്തിനെത്തുന്ന രാഹുല്‍ 16ന് രാത്രി 8.10ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. അവിടെ നിന്നു റോഡ് മാര്‍ഗം പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കും.
17ന് രാവിലെ എട്ടിന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും യു.ഡി.എഫ് ഭാരവാഹികളെയും പങ്കെടുപ്പിച്ച് നടത്തുന്ന നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം ഒന്‍പതിന് ഹെലികോപ്റ്ററില്‍ വയനാട്ടിലെ തിരുനെല്ലിയിലേക്കു തിരിക്കും. രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എസ്.പി.ജി സംഘം ഇന്നലെ കണ്ണൂരിലെത്തി.

രാഹുല്‍ ഗാന്ധി നാളെ
കെ.എം മാണിയുടെ
വസതി സന്ദര്‍ശിക്കും

പാലാ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കെ.എം മാണിയുടെ വസതി സന്ദര്‍ശിക്കും. പത്തനംതിട്ടയില്‍ നിന്ന് സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ രാവിലെ 11.15ന് എത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം കെ.എം മാണിയുടെ വീട്ടിലെത്തും.
മാണിയുടെ ഭാര്യ കുട്ടിയമ്മയെയും ബന്ധുക്കളെയും സന്ദര്‍ശിച്ച് അനുശോചനം അറിയിക്കും. പൊതുജനങ്ങള്‍ക്ക് സെന്റ് തോമസ് ഗ്രൗണ്ടില്‍ വന്നിറങ്ങുമ്പോഴും തിരികെ പോകുമ്പോഴും മാത്രമേ രാഹുല്‍ ഗാന്ധിയെ കാണാന്‍ സാധിക്കുകയുള്ളൂവെന്ന് കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹന്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.