2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രതിപക്ഷവും-കേന്ദ്രസര്‍ക്കാരും രൂക്ഷമായി കൊമ്പുകോര്‍ക്കുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രേഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് രാഹുല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ നടപടി കൈകൊള്ളാന്‍ രാഹുല്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.

കഴിഞ്ഞ ദിവസം മോദിക്കെതിരെ രാഹുല്‍ അഴിമതി ആരോപണവുമായി രംഗത്തു വന്നിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ രാഹുല്‍ യു.പി സന്ദര്‍ശിച്ചിതിന്റെ ഭാഗമായി മനസ്സിലാക്കിയ റിപ്പോര്‍ട്ടാണ് മോദിക്ക് സമര്‍പ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.