2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

രാഹുല്‍ ഗാന്ധി കേരള സന്ദര്‍ശനം റദ്ദാക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തില്ല. പനി ബാധിച്ച രാഹുലിനു കൂടുതല്‍ വിശ്രമം ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാലാണ് പ്രചാരണ പരിപാടികള്‍ മാറ്റിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലെ കഴിഞ്ഞ മൂന്നു ദിവസത്തെ രാഹുലിന്റെ പ്രചാരണ പരിപാടികള്‍ നേരത്തേ റദ്ദാക്കിയിരുന്നു. പുതുച്ചേരിയിലെത്തിയാല്‍ രാഹുലിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഊമക്കത്ത് ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ രാഹുലിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടാല്‍ നാളെയോ ശനിയാഴ്ചയോ രാഹുലിനെ അവസാനവട്ട പ്രചാരണത്തിനെത്തിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.