2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രാഹുല്‍ ഗാന്ധി ഇന്ന് ചാലിശ്ശേരിയില്‍

കൂറ്റനാട്:ചാലിശ്ശേരി രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ ഒരുങ്ങി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആവേശം പൂര പെരുമയോളം ഉയര്‍ത്തുന്നതിനായി ആദ്യമായി ചാലിശ്ശേരി ഗ്രാമത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് വരവേല്‍ക്കാന്‍ നാടൊരുങ്ങി. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളുടെ സംഗമ സ്ഥലമായ ചാലിശ്ശേരി അമ്പല മൈതാനത്ത് ഇന്ന് വൈകീട്ട് മലപ്പുറം ജില്ലയില്‍ വണ്ടൂരിലെ യോഗത്തിനു ശേഷമാണ് രാഹുല്‍ ഗാന്ധി ചാലിശ്ശേരിയിലെത്തുക. മൈതാനത്തിന്റെ മദ്ധ്യഭാഗത്താണ് പ്രസംഗവേദിക്ക് തൊട്ടടുത്ത് തന്നെയാണ് ഹെലിപ്പാഡ് തയ്യാറാക്കുന്നത്. ആദ്യം പെരിങ്ങോട് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഹെലിക്കോപ്റ്റര്‍ഇറക്കാന്‍ഉദ്ദേശിച്ചിരുന്നതെങ്കിലും സുരക്ഷാകാരണങ്ങളാല്‍ ചാലിശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. വേദിയുടേയും ബാരിക്കേഡുകള്‍, വെളിച്ചം ശബ്ദം എന്നിവയുടെ പണി പുരോഗമിക്കുകയാണ്. വിശാലമായ മൈതാനത്ത് നിയോജക മണ്ഡലത്തിനു പുറമേ മൂന്ന് ജില്ലകളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും ഒഴുകി എത്തുന്ന ആയിരകണക്കിന് പ്രവര്‍ത്തകരെ ഉള്‍കൊള്ളാനാകും. കോണ്‍ഗ്രസിലെയും, യു.ഡി.എഫിലേയും മുതിര്‍ന്ന നേതാക്കള്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ആദ്യമായി ചാലിശ്ശേരിയില്‍ നെഹ്‌റു കുടുംബത്തിലെ ഇളം തലമുറക്കാരനെത്തുമ്പോള്‍ വന്‍ വരവേല്‍പ് നല്‍കാനുള്ള ഒരുക്കത്തിലാണ് ചാലിശ്ശേരി നാട്.രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്ധ്യോഗസ്ഥര്‍ പ്രദേശത്തെ ഉദ്ധ്യോഗസ്ഥരുമായി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.
പൊന്നാനി, പാലക്കാട്, ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ സംയുക്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് എ. ഐ.സി.സി. പ്രസിഡന്റ് രാഹുല്‍ഗാന്ധി എത്തുന്നത്. കെ.പി.സി.സി.യുടെ സംഘടനാച്ചുമതലയുള്ള മുന്‍ ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ മാസ്റ്റര്‍ക്കാണ് ചുമതല. വൈകുന്നേരം ഡല്‍ഹിക്ക് മടങ്ങും. ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ ജില്ലയിലെ പ്രഥമപര്യടനമാണിത്.
സുരക്ഷാ പരിശോധന നടത്തി രാഹുല്‍ഗാന്ധി വരുന്നതിന് മുന്നോടിയായി ചാലിശ്ശേരിയില്‍ ഞായറാഴ്ച എസ്.പി.ജി.യും പൊലിസുമുള്‍പ്പെടെയുള്ള സുരക്ഷ ഏജന്‍സികളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. പഴുതടച്ച സുരക്ഷയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചലിശ്ശേരിയില്‍ ഒരുക്കിയിട്ടുള്ളത് .ഫയര്‍ ഫോഴ്‌സ്, പൊലിസ്, ഫുഡ് സേഫ്റ്റി, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, ഇന്റലിജന്‍സ് ബ്യൂറോ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍,
പാലക്കാട് എസ്.പി. പി.എസ്. സാബു, ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി. ടി.എസ്. സിനോജ്, പട്ടാമ്പി സി.ഐ. കെ.ജി.സുരേഷ്, കോട്ടക്കല്‍ എം.എല്‍.എ. ആബിദ് ഹുസൈന്‍ തങ്ങള്‍, മണ്ണാര്‍ക്കാട് എം.എല്‍.എ.അഡ്വ.എന്‍. ഷംസുദ്ദീന്‍, മുന്‍ ഡി.സി.സി.പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍, ചാലിശ്ശേരിപഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.