2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

രാഹുല്‍ഗാന്ധി 16ന് കണ്ണൂരില്‍ തങ്ങും

കണ്ണൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 16ന് കണ്ണൂരിലെത്തും. തിരുവനന്തപുരത്തുനിന്ന് പ്രത്യേക വിമാനത്തിലാണ് രാത്രി കണ്ണൂരിലെത്തുക. തുടര്‍ന്ന് പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ 17നു രാവിലെ ഹെലികോപ്ടറില്‍ വയനാട്ടിലേക്കു തിരിക്കും.
കണ്ണൂരില്‍ രാഹുലിനെ പങ്കെടുപ്പിച്ച് കാസര്‍കോട്, കണ്ണൂര്‍, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ നേതാക്കളുടെ യോഗം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ സുരക്ഷയ്ക്കു നേതൃത്വം നല്‍കുന്ന എസ്.പി.ജിയുടെ അനുമതി തേടിയിട്ടുണ്ട്. രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാകാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ഇന്നു ഉച്ചക്കു കണ്ണൂര്‍ വിമാനത്താവളത്തില്‍ പൊലിസിന്റെയും വിമാനത്താവള അധികൃതരുടെയും സംയുക്ത യോഗം ചേരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.