2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

രാഹുലിന്റെ വിജയത്തിന് ആശംസാ കാര്‍ഡിറക്കി നഗരസഭാ കൗണ്‍സിലര്‍

മാനന്തവാടി: രാഹുല്‍ ഗാന്ധിയുടെ വിജയം ഉറപ്പിക്കാന്‍ സ്വന്തം പേരില്‍ ആശംസാകാര്‍ഡ് തയാറാക്കി വീടുകളില്‍ നല്‍കി വോട്ട് അഭ്യര്‍ഥിച്ച് നഗരസഭാ കൗണ്‍സിലര്‍.
മുസ്‌ലിംലീഗ് നേതാവും മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കടവത്ത് മുഹമ്മദ് ആണ് ആശംസ കാര്‍ഡ് വീടുകളില്‍ നല്‍കി രാഹുലിനു വേണ്ടി വീടുകളില്‍ കയറി ഇറങ്ങുന്നത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ലീഗ് നേതാവെന്ന നിലയില്‍ അനുഗ്രഹമായാണ് കൗണ്‍സിലര്‍ കൂടിയായ കടവത്ത് മുഹമ്മദ് കരുതുന്നത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ സന്ദേശം പ്രിന്റ് ചെയ്ത് സ്വന്തം ഫോട്ടോ പതിച്ച ആശംസകാര്‍ഡുമായി കടവത്ത് മുഹമ്മദ് എന്ന കൗണ്‍സിലര്‍ തന്റെ വാര്‍ഡുകളിലെ ഒരോ വീടും കയറി ഇറങ്ങുകയാണ്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വയനാടിന് ഗുണം ചെയ്യുമെന്ന് തന്നെയാണ് മുഹമ്മദ് പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.