2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഭിന്നിപ്പിക്കുന്നതിനും ധ്രുവീകരണത്തിനുമെതിരായ പോരാട്ടം- സോണിയ

 

ന്യൂഡല്‍ഹി: ഇന്നുനടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഭിന്നിപ്പിക്കുന്നതിനും വര്‍ഗീയ ധ്രുവീകരണത്തിനുമെതിരായ പോരാട്ടമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ ഇന്നലെ സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യ ആര്‍ക്കെങ്കിലും പണയംവയ്ക്കാനും ഏക ദേശീയത അടിച്ചേല്‍പ്പിക്കാനുമുള്ള ഇടമാക്കാന്‍ അനുവദിക്കില്ല. ആര്‍ക്കെതിരേയാണ് നാം പോരാടുന്നതെന്നും നാം ആരാണെന്നും തിരച്ചറിയണമെന്നും സോണിയ പറഞ്ഞു.
ജനാധിപത്യത്തിന്റെ മൂല്യങ്ങളില്‍ ഉറച്ച വിശ്വാസം വേണമെന്നും ഭാവിയില്‍ രാജ്യത്തിന് ആവിശ്യങ്ങള്‍ എന്തൊക്കെയാണെന്ന ബോധം ഉണ്ടാവണം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും മഹാത്മാ ഗാന്ധിയടക്കമുള്ള ആയിരക്കണക്കിനു സ്വാതന്ത്ര്യ സമര പോരാളികള്‍ സ്വപ്നംകണ്ട ഇന്ത്യയ്ക്കായാണ് നമ്മുടെ പോരാട്ടമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.