2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

രാജ്യാന്തര മത്സരങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം ഇനി ക്ലബ് പോരാട്ടങ്ങള്‍

ലണ്ടന്‍: രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. ഇനി ക്ലബ് പോരാട്ടങ്ങളുടെ ദിനങ്ങള്‍. യുവേഫാ നാഷന്‍സ് ലീഗ്, സൗഹൃദ മത്സരങ്ങള്‍ എന്നിവയിലായി ലോകകപ്പിന് ശേഷം നിരവധി മത്സരങ്ങള്‍ നടന്നിരുന്നു. ലാ ലിഗ, ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ്, ലീഗ് വണ്‍, ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് എന്നിവയില്‍ തുടക്കത്തില്‍ ഏതാനും മത്സരങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. നാളെ മുതലാണ് വിവിധ ലീഗുകളില്‍ മത്സരം പുനരാരംഭിക്കുന്നത്. ലാ ലിഗയില്‍ നാളെ വൈകിട്ട് ഏഴിന് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും റിയല്‍ സോസിഡാഡും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. നാള രാത്രി 12.15ന് അത്‌ലറ്റികോ ബില്‍ബാവോക്കെതിരേയാണ് റയല്‍ മാഡ്രിഡിന്റെ മത്സരം.
ഇറ്റാലിയന്‍ ലീഗില്‍ ഞായറാഴ്ച രാവിലെ 6.30ന് യുവന്റസും സാസുലോയും തമ്മിലാണ് മത്സരം. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ടോട്ടന്‍ഹാമും തമ്മിലാണ് ശനിയാഴ്ച ഏറ്റുമുട്ടുന്നത്. ശനി വൈകിട്ട് 7.30ന് മാഞ്ചസ്റ്റര്‍ സിറ്റിയും ഫുള്‍ഹാമും തമ്മിലാണ് മത്സരം. പ്രീമിയര്‍ ലീഗില്‍ ഓരോ ടീമും നാലു കളികള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ലിവര്‍പൂളാണ് 12 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ലാ ലിഗയില്‍ ഓരോ ക്ലബും മൂന്ന് മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. ബാഴ്‌സലോണയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.