2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

രാജ്യദ്രോഹ’ ആരോപണങ്ങള്‍ ഏശിയില്ല; ജെ.എന്‍.യുവില്‍ ഇടതുമുന്നേറ്റം

ന്യൂഡല്‍ഹി: രാജ്യദ്രോഹികളെന്ന് മുദ്രകുത്തി വിദ്യാര്‍ഥി നേതാക്കളെ ജയിലിലടച്ചതിനു ശേഷം നടന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ഥി യൂനിയനുകളുടെ മുന്നേറ്റം. സി.പി.ഐ.എം (എല്‍ലിബറേഷന്‍) വിദ്യാര്‍ഥി സംഘടന ആള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷനും (എ.എസ്.എ), സി.പി.എം വിദ്യാര്‍ഥി സംഘടന എസ്.എഫ്.ഐയും ചേര്‍ന്ന് രൂപീകരിച്ച ഇടതു സഖ്യമാണു മുന്നേറുന്നത്. വോട്ടെണ്ണല്‍ ഇന്നലെ രാത്രി വൈകിയും തുടരുകയാണ്. അതേസമയം, ഒരു ജനറല്‍ സീറ്റ് നഷ്ടമായെങ്കിലും പോയവര്‍ഷം അടക്കി ഭരിച്ച ഡല്‍ഹി സര്‍വകലാശാല(ഡി.യു) യൂനിയന്‍ സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി വീണ്ടും പിടിച്ചെടുത്തു. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍(എന്‍.എസ്.യു) ഒരു സീറ്റ് നേടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.