2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രാജ്യത്ത് ഇന്നലെ 6,088 രോഗികള്‍

 
 
 
ന്യൂഡല്‍ഹി: ഇന്നലെ വൈകിട്ട് അവസാനിച്ച 24 മണിക്കൂറില്‍ രാജ്യത്ത് 6088 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 
ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 24 മണിക്കൂറിനുള്ളില്‍ 148 പേര്‍ മരിച്ചു. 
മരിച്ചവരുടെ ആകെ എണ്ണം അനൗദ്യോഗിക കണക്ക് പ്രകാരം 3,605 ആയി. നാലാംഘട്ട ലോക്ക്ഡൗണിനൊപ്പം കൂടുതല്‍ ഇളവുകള്‍ വന്നതിനു പിന്നാലെയാണ് രോഗികളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്. 
അനൗദ്യോഗിക കണക്കു പ്രകാരം 1,20,532 പേര്‍ക്കാണ് ഇന്നലെ വൈകിട്ട് വരെ രോഗബാധ സ്ഥിരീകരിച്ചത്. 
പരിശോധനകളുടെ എണ്ണം കൂടിയത് കേസുകളുടെ എണ്ണം കൂടാന്‍ കാരണമായെന്ന വിലയിരുത്തലുമുണ്ട്. ഔദ്യോഗിക കണക്കു പ്രകാരം 1,18,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 66,330 ആക്ടീവ് കേസുകളാണുള്ളത്. 3234 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായത്. 
ആകെ 48,533 പേര്‍ക്ക് രോഗം ഭേദമായി. രോഗം ഭേദമാകല്‍ നിരക്ക് 40.98 ശതമാനമായി ഉയര്‍ന്നു. 
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ നാലു സംസ്ഥാനങ്ങളില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്. 
ഇന്നലെ വൈകിട്ടു വരെ 41,642 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗബാധ സ്ഥിരീകരിച്ചു. മരണം 1,454. തമിഴ്‌നാട്ടില്‍ 14753, ഗുജറാത്തില്‍ 12910, ഡല്‍ഹിയില്‍ 12319 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 773 പേര്‍ മരിച്ച ഗുജറാത്താണ് മരണത്തില്‍ രണ്ടാമത്ത്. 271 പേര്‍ മരിച്ച മധ്യപ്രദേശാണ് മൂന്നാമത്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.