2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

രാജ്യത്തെ മൊബൈല്‍ ഉപയോഗം ചെലവേറും

 

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന വാര്‍ത്തകള്‍ക്ക് അടിവരയിട്ട് മൊബൈല്‍ കമ്പനികളുടെ പുതിയ തീരുമാനം.
നാളെ മുതല്‍ മൊബൈല്‍ കോളിങ്, ഡാറ്റ എന്നിവയുടെ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ഭാരതി എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ കമ്പനികള്‍ വ്യക്തമാക്കി.
ഡിസംബര്‍ ആറു മുതല്‍ 40 ശതമാനംവരെ നിരക്ക് കൂട്ടുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്. ഒരു നെറ്റ്‌വര്‍ക്കില്‍നിന്ന് മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുന്നതിനും വിവിധ പ്ലാനുകളിലായി പരിധി വയ്ക്കുന്നുണ്ട്. ഈ പരിധി കഴിഞ്ഞാല്‍ മറ്റൊരു നെറ്റ്‌വര്‍ക്കിലേക്കുള്ള ഓരോ കോളിനും ആറു പൈസ ഈടാക്കും. പുതിയ പ്ലാനുകള്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ബെനഫിറ്റ് ലഭിക്കുമെന്നാണ് ജിയോ വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News