2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

രാജ്യത്തിന്റെ ചൗക്കിദാര്‍ സ്വയം കള്ളനെന്ന് വിശേഷിപ്പിക്കുന്നു: വി.എസ്

ശാസ്താംകോട്ട: രാജ്യത്തിന്റെ ചൗക്കിദാര്‍ സ്വയം കള്ളനെന്ന് വിശേഷിപ്പിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ആഞ്ഞിലിമൂട്ടില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനായിരകണക്കിന് കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ ശേഷം വിജയ് മല്യ, നീ രവ് മോദി തുടങ്ങിയവര്‍ക്ക് രാജ്യം വിടാന്‍ മോദി കാവല്‍ നില്‍ക്കുകയായിരുന്നു. യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍പ്പോലും കോടികള്‍ കൈയിട്ടു വാരി.
നോട്ട് നിരോധിച്ചും ജി.എസ്.ടി.ഏര്‍പ്പെടുത്തിയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ പ്രധാനമന്ത്രി പെട്രോളിന്റെ വില കുതിച്ചുയര്‍ന്നത് കണ്ടില്ലെന്ന് നടിച്ചു. സംഘ്പരിപാര്‍ ശക്തികള്‍ക്ക് അധികാരത്തില്‍ എത്താന്‍ വഴിയൊരുക്കിയത് കോണ്‍ഗ്രസിന്റെ അഴിമതിയും ധൂര്‍ത്തും ആയിരുന്നെന്നും വി.എസ് പറഞ്ഞു. എം. ശിവശങ്കരപിള്ള അധ്യക്ഷനായി. മുല്ലക്കര രത്‌നാകരന്‍, സജി ചെറിയാന്‍ എം.എല്‍.എ, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.