2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

രാജാരവിവര്‍മ്മ പുരസ്‌കാരം പി. ഗോപിനാഥിന്

 

തിരുവനന്തപുരം: ചിത്ര ശില്‍പകലാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാരവിവര്‍മ്മ പുരസ്‌കാരത്തിന് ചിത്രകാരനായ പി. ഗോപിനാഥിനെ തിരഞ്ഞെടുത്തു.

ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ലക്ഷ്മ ഗൗഡ്, ആര്‍. നന്ദകുമാര്‍, അച്യുതന്‍ കൂടല്ലൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

ദക്ഷിണേന്ത്യയിലെ സെമി അബ്‌സ്ട്രാക്ട് ചിത്രകാരന്‍മാരില്‍ പ്രമുഖനായ പി. ഗോപിനാഥ് പൊന്നാനി സ്വദേശിയാണ്. രാജ്യത്തും പുറത്തും നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2010ല്‍ കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.