2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

രാജസ്ഥാനി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നാലുപേര്‍ക്കെതിരേ പോക്‌സോ ചുമത്തി

 

കരുനാഗപ്പള്ളി(കൊല്ലം): ഓച്ചിറയില്‍ രാജസ്ഥാനി പെണ്‍കുട്ടിയെതട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ നാലുപേര്‍ക്കെതിരേ പൊലിസ് പോക്‌സോ ചുമത്തി. ഇതിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ ക്രിമിനല്‍ കേസ് പ്രതി പ്യാരിക്കെതിരേ കാപ്പ ചുമത്തും.
പെണ്‍കുട്ടിയെ കണ്ടെത്താന്‍ ബംഗളൂരു കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കളിമണ്‍ ശില്‍പ നിര്‍മാതാക്കളായ രാജസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്നാണുപരാതി.

വലിയകുളങ്ങരയില്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡിന് മുന്നിലെത്തിയ നാലംഗ സംഘം പിതാവിനെ മര്‍ദിച്ച ശേഷം പതിമൂന്നുകാരിയായ കുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. മുഖ്യപ്രതി മുഹമ്മദ് റോഷന്റെ കൂട്ടാളികളായ വിപിന്‍, പ്രവീണ്‍, പ്യാരി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നു കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്ത പൊലിസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നലെ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. മാതാപിതാക്കളെ സുരേഷ് ഗോപി എം.പി സന്ദര്‍ശിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.