2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

രാജസ്ഥാനില്‍ കവികള്‍ പുറത്താകുന്നു; കുട്ടികള്‍ക്ക് പഠിക്കാന്‍ പശുവിന്റെ കത്ത്

ജെയ്പൂര്‍: രാജസ്ഥാനിലെ പാഠ്യഭാഗങ്ങളില്‍ നിന്ന് പ്രഗത്ഭരായ വിദേശ എഴുത്തുകാരും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുപോലും ഒഴിവാക്കപ്പെട്ടപ്പോള്‍ പശുവിന്റെ കത്ത് കയറിപ്പറ്റി.

പശു മാതാവ് എഴുതുന്ന കത്തെന്ന പേരിലാണ് അഞ്ചാം ക്ലാസിലെ ഹിന്ദി പാഠഭാഗത്തില്‍ ഇതുള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനൊപ്പം വലിയ പശുവിന്റെ ചിത്രത്തിനുള്ളില്‍ ഹിന്ദു ദേവതകളുടെ ചിത്രങ്ങളുള്‍പ്പെടുത്തിയിട്ടുമുണ്ട്.
ലോക പ്രശസ്ത എഴുത്തുകാരായ ജോണ്‍ കീറ്റ്‌സ്, തോമസ് ഹാര്‍ഡി, വില്യം ബ്‌ളേക്ക്, ടി.എസ് എലിയറ്റ്, എഡ്വേര്‍ഡ് ലിയര്‍ എന്നവരുടെ കവിതകളും ഇസ്മത് ചുഗ്തായ്, ഹരിശങ്കര്‍ പര്‍സായി തുടങ്ങിയവരുടെ ചെറുകഥകളും ഇനി കുട്ടികള്‍ക്ക് പഠിക്കാനാവില്ല. അതുപോലെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ കുറിച്ചുള്ള വിവരങ്ങളും കുട്ടികളുടെ പാഠ്യ പദ്ധതിയില്‍ നിന്നു ഒഴിവാക്കി. എന്നാല്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ച ബുക്കുകള്‍ ഇതുവരെയും വിപണിയിലെത്തിയിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.