2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

രാജസ്ഥാനിലെ സാമൂഹിക പാഠപുസ്തകത്തില്‍ നെഹ്‌റുവില്ല

ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് ഒരുതവണപോലും പരാമര്‍ശിക്കാതെയും ഗാന്ധിവധം തമസ്‌കരിച്ചും രാജസ്ഥാനില്‍ എട്ടാം ക്‌ളാസിലെ സാമൂഹികപാഠപുസ്തകം. ‘സ്വാതന്ത്ര്യാനന്തര ഇന്ത്യ’ എന്ന ഭാഗത്ത് പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിനെയും അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. എന്നാല്‍, നെഹ്‌റുവിനെക്കുറിച്ച് ഒരു വരിപോലുമില്ല.
നിലവിലുണ്ടായിരുന്ന പുസ്തകത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ നെഹ്‌റുവും മറ്റു നേതാക്കളും വഹിച്ച പങ്കിനെക്കുറിച്ച് വ്യക്തമായ വിവരണങ്ങളുണ്ടായിരുന്നു. പാഠ്യപദ്ധതിയുടെ സമഗ്ര പരിഷ്‌കരണത്തിനെന്നപേരില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം തയാറാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തിട്ടില്ലാത്ത പുസ്തകം പാഠപുസ്തക സൊസൈറ്റിയുടെ http:www.rstbraj.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നെഹ്‌റുവിനെ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്വത്തില്‍ ഒരു സ്വയംഭരണ സ്ഥാപനമാണ് ഈ ജോലി നിര്‍വഹിച്ചതെന്നുമാണു സംസ്ഥാന വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനി പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.