2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രാജസ്ഥാനിലെ പ്രതിസന്ധി പിന്‍മാറാതെ സര്‍ക്കാര്‍

 

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് മാറ്റാതെ സംസ്ഥാന സര്‍ക്കാര്‍. നിബന്ധനകള്‍ക്കു വിധേയമായി സഭ ചേരാമെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ മറുപടിക്കു ശേഷവും ജൂലൈ 31നു തന്നെ സഭ ചേരണമെന്നാണ് മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടത്.
ഗവര്‍ണര്‍ക്കു നല്‍കാനുള്ള മറുപടി തയാറാക്കിയതായും ഇതു നല്‍കുമെന്നും ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രി ഹരീഷ് ചൗധരി വ്യക്തമാക്കി. നിയമസഭ വിളിച്ചുചേര്‍ക്കുകയെന്നത് സര്‍ക്കാരിന്റെ അവകാശമാണെന്നും സ്പീക്കറുടെ സവിശേഷാധികാരത്തിനുള്ളില്‍ വരുന്ന കാര്യമാണെന്നും വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്ത് മറ്റിടങ്ങളില്‍ സഭ ചേരുന്നതും ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ നല്‍കിയ വിവിധ ചോദ്യങ്ങള്‍ക്ക് ഇന്നലെ തന്നെ മന്ത്രിസഭാ യോഗം മറുപടി നല്‍കിയതായാണ് വിവരം.
നേരത്തെ, സഭ ചേരണമെന്ന ആവശ്യം ഗവര്‍ണര്‍ നിരാകരിച്ചിരുന്നു. അജന്‍ഡയടക്കം രേഖപ്പെടുത്തിയില്ലെന്നു കാണിച്ചായിരുന്നു ഇത്. പിന്നീട് വൈറസ് വ്യാപനം ചര്‍ച്ച ചെയ്യാനെന്ന അജന്‍ഡയടക്കം സര്‍ക്കാര്‍ വീണ്ടും നിര്‍ദേശം സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍, സഭാ സമ്മേളനത്തിനെത്താന്‍ അംഗങ്ങള്‍ക്ക് 21 ദിവസം സമയം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.
കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാനാകുമോയെന്നും വിശ്വാസവോട്ടെടുപ്പ് നടത്തുന്നുണ്ടോയെന്നും ഗവര്‍ണര്‍ ആരാഞ്ഞിരുന്നു. ഇതോടെ, ബി.ജെ.പി നിയമിക്കുന്ന ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ബാധ്യത മറക്കുന്നതായി ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.