2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

രാജധാനി എക്‌സ്പ്രസ് സ്‌ഫോടന പരമ്പര: 10 പേരുടെ ജീവപര്യന്തം ശരിവച്ചു

ന്യൂഡല്‍ഹി: രാജധാനി എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്‌ഫോടനപരമ്പര നടത്തിയ കേസില്‍ 10 പേരുടെ ജീവപര്യന്തം സുപ്രിംകോടതി ശരിവച്ചു. നാലുപേരെ കുറ്റക്കാരല്ലെന്നുകണ്ട് വിട്ടയച്ചു. 1993 ഡിസംബര്‍ അഞ്ച്, ആറ് തിയതികളിലായാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനപരമ്പര നടന്നത്.
സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ എഫ്.എം.ഐ കലിഫുല്ല, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

സ്‌ഫോടനക്കേസില്‍ പത്തുപേരുടെ പങ്ക് പ്രോസിക്യൂഷന് തെളിയിക്കാനായതായി കോടതി പറഞ്ഞു. 2004ല്‍ അജ്മീറിലെ ടാഡാ കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ ഈ കേസിലെ 16 പ്രതികള്‍ നല്‍കിയ അപേക്ഷയാണ് കോടതി പരിഗണിച്ചത്. കേസില്‍ വിവിധ വകുപ്പുകള്‍പ്രകാരം 14 പേര്‍ കുറ്റക്കാരാണെന്നാണ് ടാഡാ കോടതി വിധിച്ചിരുന്നത്.
ന്യൂഡല്‍ഹിയില്‍നിന്ന് ഹൗറയിലേക്ക് പോയ രാജധാനി എക്‌സ്പ്രസ്, ഹൗറയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോയ രാജധാനി എക്‌സ്പ്രസ്, ഹൈദരാബാദില്‍ നിന്ന് നിസാമുദ്ദീനിലേക്ക് പോയ എ.പി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് സ്‌ഫോടനമുണ്ടായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.