2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രാജഗോപാലിന് നമ്മുടെ ”ഒരുകൈ” സഹായം വേണം

വെണ്ണിയോട്: വയനാട്ടിനെ തളര്‍ത്തിയ പ്രളയത്തിന്റെ ഇരകളിലൊന്നായ വെണ്ണിയോട് കൊളവയല്‍ കോളനിയിലെ രാജഗോപാലിന് ജീവിതം കരുപ്പിടിപ്പിക്കാന്‍ നമ്മുടെ ”ഒരു കൈ” സഹായം വേണം. രണ്ട് വര്‍ഷം മുന്‍പ് വരെ വയല്‍ പാട്ടത്തിനെടത്ത് നെല്‍കൃഷി ചെയ്ത് കുടുംബം പോറ്റിയ രാജഗോപാല്‍ ഇന്ന് കുടുംബം പോറ്റാന്‍ നന്നെ ബുദ്ധിമുട്ടുകയാണ്.
നെല്ല് മെതിക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഇടത് കൈ മുട്ടിന് താഴെ നഷ്ടപ്പെട്ടതാണ് ആത്മാഭിമാനത്തോടെ അധ്വാനിച്ച് കുടുംബം പോറ്റിയിരുന്ന രാജഗോപാലിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ കുടുംബത്തിലെ തെളിച്ചം നഷ്ടപ്പെട്ടിട്ടെന്നാണ് കോളനി സന്ദര്‍ശിക്കാനെത്തുമെന്ന് കരുതിയ രാഹുല്‍ ഗാന്ധിക്ക് നല്‍കാനായി തയാറാക്കിയ നിവേദനവുമായി ഇരുന്ന രാജഗോപാല്‍ പറയുന്നത്. നാടിന്റെ നട്ടെല്ലായ നെല്‍കൃഷിയെ പരിപോഷിപ്പിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് കൈ നഷ്ടപ്പെട്ടതെങ്കിലും തനിക്കും കുടുംബത്തിനും സര്‍ക്കാരില്‍നിന്ന് ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നാണ് രാജഗോപാല്‍ പറയുന്നത്.
താനിപ്പോള്‍ കുടുംബം പുലര്‍ത്തുന്നത് ട്രൈബല്‍ വകുപ്പ് അനുവദിച്ച് നല്‍കിയ ഒരു പെട്ടിക്കട കൊണ്ടാണ്. എന്നാല്‍ ഇവിടെനിന്നു ജീവിതച്ചെലവിനുള്ളത് പോലും കിട്ടുന്നില്ല. അന്നന്ന് കഴിഞ്ഞുകൂടാന്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട ഗതികേടിലാണ് താനുള്ളത്. അതിനിടയിലാണ് പ്രളയവും പ്രതികൂലമായി ഭവിച്ചത്. താമസിക്കുന്ന വീട് ശോച്യാവസ്ഥയിലാണ്. അത് പുതുക്കി പണിയാന്‍ പോലും തന്നെക്കൊണ്ട് സാധിക്കില്ല. അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ എന്തെങ്കിലും നടപടിയുണ്ടായെങ്കില്‍ മാത്രമെ തന്റെയും മൂന്നംഗ കുടുംബത്തിന്റെയും ജീവിതത്തിന് വല്ല പ്രതീക്ഷയുമുള്ളുവെന്നുമാണ് രാജഗോപാല്‍ പറയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News