2017 December 12 Tuesday
നിങ്ങളുടെ പങ്കില്ലാതെ നിങ്ങള്‍ക്ക് വിജയിക്കാനാകില്ല നിങ്ങളുടെ പങ്കോടുകൂടി നിങ്ങള്‍ക്ക് തോല്‍ക്കാനുമാകില്ല
എ.പി.ജെ അബ്ദുല്‍ കലാം

രവിശാസ്ത്രിക്കെതിരേ അസ്ഹറുദീന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ മികച്ച ക്യാപ്റ്റന്‍മാരുടെ പട്ടിക തയ്യാറാക്കിയ രവിശാസ്ത്രിയുടെ നടപടിക്കെതിരേ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദീന്‍ രംഗത്ത്. ശാസ്ത്രി പട്ടിക തയ്യാറാക്കി മറ്റുള്ളവരെ അപമാനിക്കുകയാണെന്ന് അസ്ഹറുദീന്‍ കുറ്റപ്പെടുത്തി.
നേരത്തെ മികച്ച ക്യാപ്‌റന്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ധോണിയാണെന്ന് ശാസ്്ത്രി പറഞ്ഞിരുന്നു. കപില്‍ ദേവ്, അജിത്, പട്ടൗഡി, എന്നിവരാണ് മറ്റ് മികച്ചവരെന്നും ശാസ്ത്രി വിലയിരുത്തി. സൗരവ് ഗാംഗുലിയെ പട്ടികയില്‍ നിന്നൊഴിവാക്കിയതാണ് കൂടുതല്‍ വിമര്‍ശത്തിനിടയാക്കിയത്.
ധോണിയുമായി മറ്റ് ക്യാപ്റ്റന്‍മാരെ താരതമ്യപ്പെടുത്താനാകില്ലെന്നും ബഹുദുരം മുന്നിലാണ് അദേഹമെന്നും ശാസ്ത്രി പറഞ്ഞു. ഇതോടെയാണ് വിമര്‍ശനം രൂക്ഷമായത്. ശാസ്ത്രി എന്തു പറയുന്നുവെന്നത് പ്രശ്‌നമല്ല.
അദേഹത്തിന് കാര്യങ്ങളില്‍ പക്ഷം പിടിച്ച് പറയുന്നതായിരിക്കും ഇഷ്ടം. എന്നാല്‍ അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റുള്ളവരെ അപമാനിക്കുന്നത് ശരിയല്ലെന്നും അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.