2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

രവിയുടെ കുടുംബത്തിനു സഹായമെത്തിത്തുടങ്ങി

നീലേശ്വരം: ഗൃഹനാഥന്‍ പുഴയില്‍ മുങ്ങിമരിച്ചതിനാല്‍ അനാഥമായ കുടുംബത്തിനു സഹായമെത്തിത്തുടങ്ങി. നെടുങ്കണ്ടയിലെ എം രവിയുടെ കുടുംബത്തിനാണു സഹായങ്ങള്‍ എത്തിത്തുടങ്ങിയത്. കണിച്ചിറ അനശ്വര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് തങ്ങള്‍ക്കു കിട്ടിയ അവാര്‍ഡു തുക കുടുംബ സഹായ കമ്മിറ്റി ചെയര്‍മാന്‍ പി.പി മുഹമ്മദ്‌റാഫിക്കു കൈമാറി. രവിയുടെ കുടുംബത്തിന്റെ ദുരിതാവസ്ഥ ‘സുപ്രഭാതം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
        ഇതേ തുടര്‍ന്നു നാട്ടുകാര്‍ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനവുമാരംഭിച്ചു. നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേഷനുള്ള ക്ലബുകള്‍ക്കു മികച്ച പ്രവര്‍ത്തനത്തിനു ലഭിക്കുന്ന അവാര്‍ഡ് നീലേശ്വരം ബ്ലോക്കില്‍ ഇത്തവണ ലഭിച്ചത് അനശ്വരയ്ക്കാണ്. ഈ തുകയാണ് രവിയുടെ കുടുംബ സഹായ നിധിയിലേക്കു നല്‍കിയത്. ക്ലബ് പ്രസിഡന്റ് കെ സുരേഷ്ബാബു, സെക്രട്ടറി എ.വി സജീവന്‍, കെ രഞ്ജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.