
പറമ്പിക്കുളം: നിശബ്ദപ്രചാരണദിവസം എത്താം എന്ന വാക്കുപാലിക്കാനായി യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യഹരിദാസ് പറമ്പികുളത്തെ ആദിവാസി ഊരുകളിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിനത്തില്‍ എല്‍.ഡി.എഫിന്റെ അക്രമത്തില്‍ പരുക്കേറ്റതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും ആശുപത്രിവിട്ടതിശേഷം 23ലെ തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞതും ഇന്നലെ കാലത്തുതന്നെ അവരെ കാണാന്‍ മുന്‍ എം.എല്‍.എ. കെ.എ.ചന്ദ്രനൊപ്പം മലകയറുകയായിരുന്നു. പറമ്പിക്കുളം വനംവകുപ്പിന്റെ പരിധിയില്‍ കുരിയാര്‍കുറ്റി, സുങ്കം , അഞ്ചാം കോളനി, പി.എ.പി.കോളനി എന്നിങ്ങനെ നാല് കോളനികളും സന്ദര്‍ശിച്ചു. മുന്‍ കൊല്ലങ്കോട് ബ്ലോക്ക് പ്രസിഡണ്ട് കെ.മാധവനും ഒപ്പമുണ്ടായിരുന്നു. നെഞ്ചിലും പുറത്തും കഴുത്തിലും കല്ലേറുകൊണ്ടതിനാല് ശാരീരികമായി ബുദ്ധിമുട്ടുണ്ടെങ്കിലും പൊതുജനം തന്ന സ്നേഹം മാനസികമായി തളര്‍ത്തിയില്ലെന്ന് രമ്യ സുപ്രഭാതത്തോട് പറഞ്ഞു. അവധിക്കാലമായതിനാല്‍ കുട്ടികളടക്കം എല്ലാരും വളരെ ഊഷ്മളമായ സ്വീകാര്യതയാണ് രമ്യക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വാക്കുകൊടുത്തത് മറക്കാതെ കാട്ടുപാതകളിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് വോട്ടുചെയ്തവരെ കാണാന്‍ രമ്യ കാണിച്ച താത്പര്യം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് മുന്‍ എം.എല്‍.എ. കെ.എ ചന്ദ്രന് പറഞ്ഞു. പറമ്പിക്കുളത്ത് നിന്ന് തിരിച്ച രമ്യ ഹരിദാസ് വൈകുന്നേരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാത്രിയോടെ കോഴിക്കോട്ടേക്ക് മടങ്ങി.