2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

രമേശിന് ജീവിക്കണമെങ്കില്‍ ഇനി നാട്ടുകാര്‍ കനിയണം

 

ചെങ്ങന്നൂര്‍: രോഗവും പ്രളയവും തകര്‍ത്ത രമേശ് പുതുജീവിതത്തിനായി കാരുണ്യം തേടുന്നു. വെണ്‍മണി സുകുമാര നിലയത്തില്‍ പി.എ.എസ് രമേശ് (51 ) ആണ് അതിജീവനത്തിനായി സഹായം തേടുന്നത്.
ആസ്മ രോഗിയായ രമേശ് കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കൃഷിയും ട്യൂഷനുമായി കഴിഞ്ഞ വേളയിലാണ് പെരുമ്പാവൂര്‍ സ്വദേശിനിയായ നിര്‍ധന യുവതിയെ വിവാഹം ചെയ്തത്.
ജീവിതം പച്ച പിടിപ്പിച്ചു വരവെ 2015 ല്‍ പന്തളത്തുവച്ച് രമേശിനെ പേപ്പട്ടി കടിച്ചു. പ്രതിരോധ കുത്തിവെയ്പിന്റെ പാര്‍ശ്വഫലമായി കരളിനു രോഗം ബാധിച്ചു. പല വിധ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പെട്ടുഴലുമ്പോഴാണ് ഇവരെ വീണ്ടും ഞെട്ടിച്ചു കൊണ്ടുള്ള വിവരം അറിയുന്നത്. വൈദ്യപരിശോധനയില്‍ ഭാര്യ സിന്ധുവിന്റെ മാറില്‍ അര്‍ബുദം ബാധിച്ചതായി കണ്ടെത്തി. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം കുറിച്ചി ഹോമിയോ മെഡിക്കല്‍ കോളജ്, പാലോട് പച്ചിലമരുന്ന് ചികിത്സ, പാരമ്പര്യ ചികില്‍സകള്‍ തുടങ്ങിയവ നടത്തി.ഇതിനായി ധാരാളം പണം ചിലവഴിക്കേണ്ടി വന്നു. ഉണ്ടായിരുന്ന 18 സെന്റ് സ്ഥലവും വീടും ഭാര്യയുടെ ചികില്‍സകള്‍ക്കായി വിറ്റതിനെ തുടര്‍ന്ന് അന്തിയുറങ്ങുവാന്‍ ഇടമില്ലാത്ത അവസ്ഥയിലെത്തി.
സന്‍മനസ്സു തോന്നിയ ഒരു വ്യക്തിയുടെ കാരുണ്യത്തില്‍ അദ്ദേഹത്തിന്റെ വിടിനോടു ചേര്‍ന്നുള്ള പമ്പ് ഹൗസില്‍ അവസരം നല്‍കി.
അങ്ങനെയിരിക്കെയാണ് പ്രളയം എത്തിയത്. ഇതോടെ ജീവിതത്തിലെ മുഴുവന്‍ സാമ്പാദ്യങ്ങളുടം പ്രളയം കവര്‍ന്നു. വീട് വൃത്തിയാക്കുവാന്‍ പണമില്ലാത്തതിനാല്‍ താമസിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ആലപ്പുഴയിലെ ഒരു ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അവിടെ നിന്നും ലഭിക്കുന്ന അന്നദാനം ഭക്ഷണമാക്കി അന്തിയുറക്കവും ജീവിതവും തള്ളി നീക്കുകയാണ്.ജന്മനാട്ടില്‍ സ്ഥലവും വാസയോഗ്യമായ വീടും എന്നതാണ് സ്വപ്നം. ഇതിനായി നാട്ടുകാര്‍ ചേര്‍ന്ന് എസ്ബി ഐ വെണ്‍മണി ശാഖയില്‍ രമേശിന്റെ പേരില്‍ അക്കൗണ്ട് തുറന്നു, നമ്പര്‍-7708 30 58736, ഐഎഫ്എസ് സി കോഡ്- ടആകച0070095 രമേശിന്റെ ഫോണ്‍ – 974776 1564.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.