2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രമിത്ത് വധം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യം ചെയ്തു

തലശ്ശേരി: പിണറായി ഓലയമ്പലത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലനാണ്ടി വീട്ടില്‍ രമിത്ത് വധവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യം ചെയ്തു. കേസില്‍ കഴിഞ്ഞദിവസം സി.പി.എം പ്രവര്‍ത്തകരായ പിണറായി പുതിയപുരയില്‍ സി.കെ അഹദ്(25), വെണ്ടുട്ടായി കണ്ണോത്ത് പൊയില്‍ വിജേഷ്(30) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘം ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇരുവരും നല്‍കിയ മൊഴി മനപൂര്‍വം പെടുത്തുന്നതിനായിരുന്നുവെന്ന് ബ്രാഞ്ച് സെക്രട്ടറി പൊലിസിന് മൊഴി നല്‍കിയിരുന്നതത്രെ. അറസ്റ്റിലായ രണ്ടുപേരെയും പൊലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ രമിത്ത് വധം ആസൂത്രണം ചെയ്തവരുടെ യഥാര്‍ഥ ചിത്രം ലഭിക്കുമെന്ന് അന്വേഷണ സംഘം കരുതുന്നു. മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും കൊലക്കുപയോഗിച്ച ആയുധങ്ങള്‍ വീണ്ടെടുക്കുന്നതിനും തിരച്ചില്‍ തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.