2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

രണ്ട് വര്‍ഷ ബി.എഡിന്് സ്‌കൂള്‍ പരിശീലനം നീളും

കോട്ടക്കല്‍: ബി.എഡ് കരിക്കുലം രണ്ട് വര്‍ഷമാക്കിയതോടെ കോഴ്‌സിന്റെ ഭാഗമായുള്ള സ്‌കൂള്‍ പരിശീലന കാലയളവു കൂടി. 30 പ്രവൃത്തി ദിവസങ്ങളാണ് ഇതുവരെ ഉണ്ടായിരുന്നതെങ്കില്‍ ഏകീകൃത സിലബസ് വന്നതോടെ ഇത് 80 ആയി. അതായത് അഞ്ച് മാസം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ചെലവഴിക്കേണ്ടി വരും.

ജൂണോടെ രണ്ടാം സെമസ്റ്റര്‍ അവസാനിച്ചിട്ടുണ്ട്. ഇതിന്റെ പരീക്ഷ 29 മുതലാണ്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രാക്ടീസാണ്. മിക്കയിടത്തും ഇതിനകം പരിശീലനം ആരംഭിച്ചു.

അതേസമയം സ്‌കൂളുകളിലെ പാദവാര്‍ഷികം മുതല്‍ അര്‍ധവാര്‍ഷികം വരെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍തന്നെയായതിനാല്‍ സ്‌കൂള്‍ അധികൃതരും കുഴങ്ങുകയാണ്. ഇതുവരെ ഒന്നര മാസം കൊണ്ട് തീര്‍ന്നിരുന്ന പരിശീലനമാണ് ഒറ്റയടിക്ക് അഞ്ചുമാസം വരെ എത്തിയിരിക്കുന്നത്. ഒരു ടേം മുഴുവനും സ്‌കൂള്‍ കുട്ടികളെ ബി.എഡ് വിദ്യാര്‍ഥികള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ പ്രധാനാധ്യാപകര്‍ ആശങ്കയിലാണ്.

എന്നാല്‍ 80 പ്രവൃത്തി ദിനങ്ങളില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി എന്നിവയില്‍ ഏതെങ്കിലും രണ്ട് സെക്ഷനുകളില്‍ രണ്ട് ടേമായി പഠിപ്പിക്കണമെന്നും പറയുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.