2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

രണ്ട് ലക്ഷം കോടി രൂപ വെളിപ്പെടുത്തിയ കുടുംബത്തെക്കുറിച്ച് അന്വേഷിക്കും

മുംബൈ: രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ മുംബൈയിലെ കുടുംബത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിട്ടു. രണ്ടു ലക്ഷം കോടിക്ക് ഡിക്ലറേഷന്‍ നല്‍കാനുള്ള കുടുംബത്തിന്റെ ആവശ്യം നിരസിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അബ്ദുല്‍ റസാക്ക്, മുഹമ്മദ് സയീദ്, മുഹമ്മദ് ആരിഫ് അബ്ദുല്‍ റസാക്ക് സയീദ്, ഇയാളുടെ ഭാര്യ റുക്‌സാന, സഹോദരി നൂര്‍ജഹാന്‍ എന്നിവരെ സംബന്ധിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുംബൈ ബാന്ദ്ര സ്വദേശികളാണ് ഇവര്‍.
വരുമാനം വെളിപ്പെടുത്തുന്ന പദ്ധതി പ്രകാരം മൂന്ന് ഘട്ടങ്ങളിലായി ഇവര്‍ വെളിപ്പെടുത്തിയ തുകയുടെ ഒരു നിശ്ചിത തുക തിരികെ ലഭിച്ചിരുന്നു. തുടര്‍ന്നാണ് രണ്ട് ലക്ഷം കോടി രൂപ വെളിപ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.