
ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര പുതിയ രണ്ടു കാറുകള്‍ വിപണിയിലിറക്കാനൊരുങ്ങുന്നു. കെ.യു.വി 100,എക്സ്.യു.വി 500 എന്നീ ശ്രേണിയിലുള്ള വാഹനങ്ങളാണ് പുറത്തിറക്കുക.
അടുത്ത രണ്ടു വര്‍ഷത്തിനിടെ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനും മഹീന്ദ്ര ശ്രമം നടത്തുന്നുണ്ട്.യു321 എന്ന പേരില്‍ പുതിയ ഒരു മള്‍ടി പര്‍പസ് വാഹനമാകും ആദ്യമായി വിപണിയിലെത്തിക്കുക. ടയോട്ട ഇന്നോവ,ടാറ്റ ഹെക്സ എന്നീ മോഡലുകളോട് കിടപിടിക്കുന്ന വാഹനമാകുമിത്.
എസ് 201 എന്ന പേരിലാകും രണ്ടാമത്തെ മോഡല്‍ അവതരിപ്പിക്കുക. എന്നാണ് കാറുകള്‍ നിരത്തിലെത്തുക എന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ 18,000 യാത്രാ വാഹനങ്ങള്‍ മഹീന്ദ്രയുടേത് വിപണിയില്‍ വിറ്റഴിയുന്നുണ്ട്.