2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

രണ്ടു പൊലിസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഭീകരാക്രമണത്തില്‍ രണ്ടു പൊലിസുകാര്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ കോടതി സമുച്ചയത്തിനടുത്ത് നടന്ന ആക്രമണത്തിലാണ് രണ്ട് പൊലിസുകാര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗുലാം റസൂല്‍, ഗുലാം ഹസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പൊലിസ് പിക്കറ്റിന് നേരെ ഭീകരര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. പൊലിസുകാര്‍ തിരിച്ചടിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ നഷ്ടമായി.അനന്തനാഗില്‍ മറ്റൊരു ഭീകരാക്രമണവുമുണ്ടായി. സി.ആര്‍.പി.എഫ് ജവാന്മാരുടെ നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. സ്‌ഫോടനത്തില്‍ 10 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കുണ്ട്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭീകരര്‍ക്കായി സേന തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.