2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

രണ്ടുവര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ വീഡിയോ ബോക്കോ ഹറം പുറത്തുവിട്ടു

ചിബോക്ക്: രണ്ടുവര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ വീഡിയോ നൈജീരിയന്‍ തീവ്രവാദ സംഘമായ ബോക്കോ ഹറം പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോയവരില്‍ ചിലര്‍ ജീവിക്കുന്നുണ്ടെന്നും ബാക്കിയുള്ളവര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും വെളിപ്പെടുത്തിയാണ് വീഡിയോ പുറത്തുവിട്ടത്.

ചിബോക്കിലെ സര്‍ക്കാര്‍ ഗേള്‍സ് സെക്കണ്ടറി സ്‌കൂളിലെ 276 വിദ്യാര്‍ഥിനികളെയാണ് 2014 ഏപ്രില്‍ 14ന് രാത്രി ബോക്കോ ഹറം തട്ടിക്കൊണ്ടുപോയത്. ഇതില്‍ 57 കുട്ടികള്‍ ഉടനെ രക്ഷപ്പെട്ടിരുന്നു.

യൂടൂബിലാണ് വീഡിയോ പുറത്തുവിട്ടത്. ‘അവരുടെ കുട്ടികള്‍ ഞങ്ങളുടെ കയ്യില്‍ തന്നെയുണ്ടാവുമെന്ന് അവര്‍ക്കറിയാം’ എന്ന് മുഖംമറച്ച ഒരു ഭീകരന്‍ വീഡിയോയില്‍ പറയുന്നുണ്ട്. നൈജീരിയന്‍ സര്‍ക്കാര്‍ ജയിലിലടച്ച ബോക്കോ ഹറം അംഗങ്ങളെ മോചിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News