2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ച സംഭവം: ഹൈക്കോടതി കേസെടുത്തു

കൊച്ചി: തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി എന്നിവരെ എതിര്‍ കക്ഷിയാക്കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസെടുത്തത്.
മഴക്കാലത്ത് വൈദ്യുതി കമ്പി പൊട്ടിവീണുണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. കേസ് തുടര്‍നടപടിക്ക് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കുവിട്ടു. ഇത്തരം സംഭവം ഭാവിയില്‍ ഉണ്ടാകരുത്. അതിനാലാണ് സ്വമേധയാ കേസെടുത്തതെന്നും കോടതി വ്യക്തമാക്കി. എതിര്‍ കക്ഷികളോട് വിശദീകരണം ബോധിപ്പിക്കാനും നിര്‍ദേശിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് മുന്‍കരുതലെടുത്തെന്ന് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കെ.എസ്.ഇ.ബിയുടെയും ചീഫ് സെക്രട്ടറിയുടെയും വിശദീകരണം കേട്ടശേഷം കോടതി തുടര്‍നടപടിയിലേക്ക് കടക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.