2019 December 08 Sunday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

രണ്ടായിരത്തിന്റെ നോട്ടുകള്‍ പറന്നത് മൈസൂരുവില്‍നിന്ന്

ബംഗളൂരു: രണ്ടായിരത്തിന്റെ പുതു നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറന്നത് മൈസൂരുവില്‍ നിന്ന്. ഒറ്റരാത്രി കൊണ്ട് നരേന്ദ്ര മോദി നടപ്പിലാക്കിയ നോട്ട് റദ്ദാക്കല്‍ പരിപാടിക്കു മുമ്പേ മൈസൂരു വിമാനത്താവളത്തിലെ ഒരേയൊരു റണ്‍വേയിലൂടെ പുത്തന്‍ നോട്ടുകള്‍ പറന്നിരുന്നു. ഇത് പരമ രഹസ്യമായി നിലകൊണ്ടു. മൈസൂരുവിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ ലിമിറ്റഡ് എന്ന റിസര്‍വ് ബാങ്ക് കമ്പനിയാണ് പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്തത്. വന്‍ സുരക്ഷയുള്ള ഈ ഫാക്ടറിയിലേക്ക് മാത്രമായി ഒരു റെയില്‍വേ ലൈനുണ്ട്.  കഴിഞ്ഞ ആറ് മാസമായി പുതിയ 2000 രൂപ നോട്ടുകള്‍ ഇരുചെവിയറിയാതെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലെ റിസര്‍ബാങ്കുകളിലേക്ക് ഇവിടെ നിന്നും മൈസൂര്‍ വിമാനത്താവളം വഴി പോയി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നോട്ട് പ്രിന്റിങ് സംവിധാനമാണിവിടെയുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News