2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

രണ്ടായിരത്തിന്റെ നോട്ടില്‍ ജി.പി.എസ് ചിപ്പോ?

രണ്ടായിരം രൂപയുടെ നോട്ടില്‍ ജി.പി.എസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന സന്ദേശമാണ് വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പരക്കുന്നത്

ന്തൊരു പുതിയ സാധനം വന്നാലും അതിനു പിന്നില്‍ വലിയ കെണിയുണ്ടെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം കൊഴുക്കും. ആര്‍.ബി.ഐ പുതുതായി ഇറക്കിയ കറന്‍സി നോട്ടുകളുടെ കാര്യത്തിലും അതു സംഭവിച്ചു. രണ്ടായിരം രൂപയുടെ നോട്ടില്‍ ജി.പി.എസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന സന്ദേശമാണ് വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പരക്കുന്നത്.

120 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍ പോലും നോട്ട് എവിടെയാണെന്ന് പിന്തുടരാനാവുമെന്നും സന്ദേശത്തില്‍ തട്ടിവിടുന്നുണ്ട്. ഒരേ നോട്ടുകള്‍ കൂടുതല്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് അലെര്‍ട്ട് ലഭിക്കും. ഇത് കള്ളപ്പണം തടയാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നുമാണ് വാദം.

എന്നാല്‍ തീര്‍ത്തും അസംബന്ധമാണ് ഈ സന്ദേശം. നോട്ടിനെതിരായ കിംവദന്തിയെപ്പറ്റി ആര്‍.ബി.ഐ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ തള്ളിക്കളയാനാണ് അവര്‍ മറുപടി നല്‍കിയത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.