2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

രണ്ടാംഘട്ട പാഠപുസ്തകവിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

 

മൂന്ന് ഘട്ടങ്ങളിലായി പരിഷ്‌കരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാഠപുസ്തകങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടിയാണ് ഈ വര്‍ഷം മുതല്‍ മൂന്നു വോള്യങ്ങളിലായി പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ ഒന്നാംഘട്ടം വിതരണം പൂര്‍ത്തിയാക്കിയിരുന്നു. ഓണപ്പരീക്ഷക്ക് മുമ്പ് തന്നെ രണ്ടാം ഘട്ട വിതരണം പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയാണ് തിങ്കളാഴ്ച മുതല്‍ തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. മൂന്നാംഘട്ട പാഠപുസ്തകങ്ങള്‍ ക്രിസ്തുമസ് പരീക്ഷക്ക് മുമ്പ് തന്നെ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുള്ളതായി ഓഫീസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.