2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

രഞ്ജി ട്രോഫി: പിച്ച് പരിശോധിച്ചു

തിരുവനന്തപുരം: രഞ്ജി മത്സരങ്ങള്‍ക്ക്  വേദിയാകുന്ന തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ പിച്ച് ബി.സി.സി.ഐ സോണല്‍ ക്യൂറേറ്റര്‍ പി.ആര്‍ വിശ്വനാഥ് പരിശോധിച്ചു.
പിച്ചിലും ഔട്ട്ഫീല്‍ഡിലും ഗ്രൗണ്ടിലെ സൗകര്യങ്ങളിലും അദ്ദേഹം തൃപ്തി രേഖപ്പെടുത്തി. കെ.സി.എ ഏറ്റെടുത്ത ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ചും അദ്ദേഹം പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ക്യൂറേറ്റര്‍മാരായ ചന്ദ്രന്‍, ബിജു എന്നിവരും കെ.സി.എ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ രജിത്ത് രാജേന്ദ്രന്‍ എന്നിവരും പി.ആര്‍ വിശ്വനാഥനോടൊപ്പം ഉണ്ടായിരുന്നു. രഞ്ജി ട്രോഫിയിലെ നിഷ്പക്ഷ മത്സരങ്ങള്‍ക്കാണ് സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ട് വേദിയാകുന്നത്.
ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടക്കുന്ന വിദര്‍ഭ-ആസാം, നവംബര്‍ 5 മുതല്‍ 8 വരെ ഡല്‍ഹി-ജാര്‍ഖണ്ഡ് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. സി.കെ നായിഡു ട്രോഫി അണ്ടര്‍ 23 മത്സരങ്ങള്‍ക്കു വേദിയായിട്ടുള്ള  കെ.സി.എ സെന്റ്‌സേവ്യേഴ്‌സ് കോളജ് ക്രിക്കറ്റ് സ്റ്റേഡിയം ഇതാദ്യമായാണ് രഞ്ജി മത്സരത്തിന് വേദിയാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News