2017 March 29 Wednesday
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ തന്നെ നുണകള്‍ വിഴുങ്ങിക്കൊണ്ട് മരണമടയുന്നു
-ജോണ്‍ ആല്‍ബര്‍ട്ട്

രഞ്ജി ട്രോഫി: ഗുജറാത്തിന് ലീഡ്

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനല്‍ പോരാട്ടത്തില്‍ മുംബൈക്കെതിരേ ഗുജറാത്തിന് ലീഡ്. മുംബൈയെ ആദ്യ ഇന്നിങ്‌സില്‍ 228 റണ്‍സിന് പുറത്താക്കിയ ഗുജറാത്ത് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തിട്ടുണ്ട്. നാലു വിക്കറ്റ് ശേഷിക്കെ ടീമിനിപ്പോള്‍ 63 റണ്‍സിന്റെ ലീഡുണ്ട്. ചിരാഗ് ഗാന്ധി(17*) റഷ്യ കലാരിയ(16*) എന്നിവരാണ് ക്രീസില്‍.
രണ്ടിന് 37 എന്ന നിലയില്‍ നിന്നാണ് ഗുജറാത്ത് തിരിച്ചടിക്കാന്‍ തുടങ്ങിയത്. സമിത് ഗോയല്‍(4) പ്രിയങ്ക് പഞ്ചല്‍(6) എന്നിവര്‍ പെട്ടെന്ന് പുറത്തായി. എന്നാല്‍ ഭാര്‍ഗവ് മെറായ്(45) പാര്‍ഥിവ് പട്ടേല്‍(90) എന്നിവര്‍ മികച്ച പ്രകടനം നടത്തി ടീമിനെ തിരിച്ചു കൊണ്ടു വന്നു. 100 പന്തില്‍ ഏഴു ബൗണ്ടറിയടങ്ങുന്നതാണ് മെറായിയുടെ ഇന്നിങ്‌സ്. പാര്‍ഥിവ് 146 പന്തില്‍ 12 ബൗണ്ടറിയടിച്ചു. മെറായ് പുറത്തായ ശേഷമെത്തിയ മന്‍പ്രീത് ജുനേജ(77) തകര്‍പ്പന്‍ പ്രകടനം നടത്തി. 95 പന്തില്‍ 11 ബൗണ്ടറിയടങ്ങുന്നതാണ് ജുനേജയുടെ ഇന്നിങ്‌സ്.
മുംബൈയ്ക്ക് വേണ്ടി അഭിഷേക് നായര്‍ മൂന്നുവിക്കറ്റെടുത്തു. ഷാര്‍ദുല്‍ താക്കൂര്‍ രണ്ടു വിക്കറ്റെടുത്തു.