2019 December 16 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

രഞ്ജി ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു

 

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. എലൈറ്റ് എ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കേരളത്തിന്റെ മത്സരങ്ങള്‍ ഡിസംബര്‍ ഒന്‍പതിന് തുടങ്ങും.
ഒന്‍പത് മുതല്‍ 12 വരെ തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഡല്‍ഹിയാണ് കേരളത്തിന്റെ എതിരാളികള്‍.
17 മുതല്‍ 20 വരെ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ തന്നെ നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരളം ബംഗാളിനെ നേരിടും. 25 മുതല്‍ 28 വരെ സൂററ്റില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍. ജനുവരി മൂന്നു മുതല്‍ ആറുവരെ ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ഹൈദരാബാദിനെയും ജനുവരി 11 മുതല്‍ 14 വരെ തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബിനെയും ഇതേ ഗ്രൗണ്ടില്‍ 19 മുതല്‍ 22 വരെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാനെയും 27 മുതല്‍ 30 വരെ വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ആന്ധ്രയെയും ഫെബ്രുവരി നാലുമുതല്‍ ഏഴ് വരെ വിദര്‍ഭയില്‍ നടക്കുന്ന മത്സരത്തില്‍ വിദര്‍ഭയെയും നേരിടും.
ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, റോഹന്‍ പ്രേം, സല്‍മാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍, സന്ദീപ് വാര്യര്‍, ആസിഫ്, ബേസില്‍ തമ്പി, നിധീഷ് എം.ഡി, റോഹന്‍ കുന്നുമ്മേല്‍, മിധുന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News